അഭിനയിക്കാൻ അറിയില്ലെന്ന് മലയാളം സിനിമ അധിക്ഷേപിച്ചു; അനുപമ പരമേശ്വരൻ

','

' ); } ?>

മലയാളത്തില്‍ താന്‍ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാന്‍ അറിയില്ലെന്ന അധിക്ഷേപം ഏറ്റുവാങ്ങിയെന്നും തുറന്നു പറഞ്ഞ് നടി അനുപമ പരമേശ്വരൻ. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അനുപമ.

‘ഒരുപാട് പേര് എന്നെ മലയാളത്തില്‍ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങി’, എന്നായിരുന്നു അനുപമയുടെ വാക്കുകള്‍. ‘ട്രോളിക്കോളൂ പക്ഷേ, കൊല്ലരുത്’, അനുപമ പറഞ്ഞു.

ഉടനെ തന്നെ അനുപമയെ ആശ്വസിപ്പിച്ച് നടൻ സുരേഷ് ഗോപി സംസാരിക്കുകയുണ്ടായി. മലയാളത്തില്‍നിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളില്‍ പോയി വിജയിച്ച നടിമാരുണ്ടെന്നും, അതുപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്നും സുരേഷ് ഗോപി ആശംസിച്ചു. ഉദാഹരണത്തിന്
തെന്നിന്ത്യൻ നടി “സിമ്രാനെയാണ്” എടുത്തു പറഞ്ഞത്.

‘അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്… ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇത് കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്’, സുരേഷ് ഗോപി പറഞ്ഞു.

അനുപമയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.