
വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘എയ്‌സ്’ ഒടിടിയിൽ. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്. മെയ് മാസം 23 ന് ആണ് സിനിമ തിയേറ്ററിൽ എത്തിയിരുന്നത്.
ഒരു മുന്നറിയിപ്പും ഇല്ലാതെ സിനിമ ഒടിടി റിലീസ് നടത്തിയതിന്റെ ഞെട്ടലിലാണ് ആരാധകർ. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമായി എത്തിയ സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. യോഗി ബാബുവിന്റെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് പ്രശംസ ലഭിച്ചെങ്കിലും സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും വിമർശനങ്ങൾ ലഭിച്ചിരുന്നു. സിനിമയെ കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെയും സാരമായി ബാധിച്ചിരുന്നു.
20 കോടിക്ക് മുകളില്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം തീയറ്ററില്‍ നിന്നും 9.40 കോടി രൂപ മാത്രമാണ് നേടിയിരുന്നത്. രുക്മിണി വസന്ത് നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, ബി എസ് അവിനാഷ്, ബബ്ലൂ പൃഥ്വിരാജ്, ദിവ്യ പിള്ള, രമേശ് തിലക് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.