
മിമിക്രി കലാകാരൻ നിജു കലാഭവൻ മരണപ്പെട്ടു. കന്നഡയിലെ സൂപ്പർ ഹിറ്റ് സിനിമയായ കാന്താരായുടെ രണ്ടാം ഭാഗത്തിലെ ഷൂട്ട് കഴിഞ്ഞ് തിരികെ വരുമ്പോൾ നെഞ്ച് വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, അൽപ്പ സമയത്തിനകം മരണപ്പെടുകയായിരുന്നു.
തൃശൂർ വാടാനപ്പള്ളി സ്വദേശിയാണ് നിജു. നിരവധി ചാനൽ റിയാൽറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള നിജു കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് വൊഡാഫോൺ കോമഡി റിയാലിറ്റി ഷോയിലെ താരമായിരുന്നു. കൂടാതെ മിമിക്രി ആർടിസ്റ്റ് അസോസിയേഷനിൽ മെമ്പറും ആയിരുന്നു നിജു. മാളികപ്പുറം, മാർക്കോ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്.
കാന്താര സിനിമയുടെ ലൊക്കേഷനിൽ വെച്ച് മരണപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് നിജു കലാഭുവൻ. മേയ് 6–ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിക്കേണ്ടിയിരുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.