തിരികെ ട്രാക്കിലേക്ക് മടങ്ങിയെത്തി നിവിൻ പോളി; വില്ലനിൽ നിന്ന് റൊമാന്റിക് നായകനിലേക്ക്

','

' ); } ?>

ലോകേഷിന്റെ എൽ സി യുവിലെ വില്ലന് ശേഷം ഗിരീഷ് എ ഡിയുടെ റൊമാന്റിക് നായകനാകാനൊരുങ്ങി നിവിൻ പോളി. ഗിരീഷ് എ ഡി സംവിധാനത്തിൽ നിവിൻ പോളി – മമിതാ ബൈജു ചിത്രം ഒരുങ്ങുന്നുവെന്നാണ് സിനിമയോട് ചേർന്ന് നിൽക്കുന്ന അടുത്ത വ്യത്തങ്ങൾ അറിയിച്ചത്. അധികം വൈകാതെ സിനിമയുടെ ഔദ്യോഗിക അറിയിപ്പും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വാർത്തകൾ പുറത്തു വന്നതിന്റെ പിന്നാലെ നടൻ തിരികെ ട്രാക്കിലേക്ക് മടങ്ങി എത്തിയതിന്റെ സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.

ജോജി, പ്രേമലു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഇവരുടേതായി അവസാനം പുറത്തിറങ്ങിയ ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’ ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. വലിയ വിജയത്തെത്തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഗിരീഷ് എഡിയുമായി അടുത്തതായി ഒന്നിക്കുന്ന സിനിമ ‘പ്രേമലു 2’ അല്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.

‘ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ഗിരീഷ് എ ഡി ആണ്. അതിന്റെ അപ്‌ഡേറ്റ് ഈ മാസം വരും. പ്രേമലു 2 ആയിരിക്കില്ല. മറ്റൊരു ഗിരീഷ് എ ഡി സിനിമ ആയിരിക്കും’ഇതെന്നായിരുന്നു ദിലീഷ് പോത്തൻ പറഞ്ഞിരുന്നത്. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നേരത്തെ നടൻ ജയറാമുമൊത്ത് ഗിരീഷ് എ ഡി കൈകോർക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം, പ്രേമലു 2 വിന്റെ ഷൂട്ടിംഗ് ജൂണിൽ തുടങ്ങുമെന്ന് നേരത്തെ അപ്ഡേറ്റ് ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രം ഉപേഷിച്ചുവെന്നും റിപ്പോട്ടുകൾ ഉണ്ട്.