
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ചിത്രം ഒരുക്കി നാദിർഷ. മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushrum from kanjikkuzhi ) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഒമ്പത് തിങ്കളാഴ്ച്ച തൊടുപുഴ മണക്കാട് ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ചിത്രം നിർമ്മിക്കുന്നത്. ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ദിലീഷ് നായർ ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് അഷറഫ് പിലാക്കൽ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. നടൻ ഹരിശ്രീ അശോകൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി എന്ന മലയോര കാർഷിക ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് അയോൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമത്തിലെ സാധാരണക്കാരനായ അയോൺ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. മാജിക്കൽ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമർ, ഫാൻ്റെസി ലൗ ചിത്രമാണ് നാദിർഷ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
കട്ടപ്പനയിലെ ഋഥിക് റോഷൻ എന്ന ചിത്രത്തിനു ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്,
അക്ഷയ ഉദയകുമാറും മീനാക്ഷി ദിനേശുമാണ് ചിത്രത്തിലെ നായികമാർ. പാലക്കാട് മുണ്ടൂർ സ്വദേശിനിയായ അക്ഷയ ലൗ ടു ഡേഎന്ന തമിഴ് ചിത്രത്തിലെ നായികയായിരുന്നു. പേരിടാത്ത ഒരുതമിഴ് ചിത്രവും കൂടി അക്ഷയയുടേതായി പൂർത്തിയായിട്ടുണ്ട്.
സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റെണി . ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ പൂജ മോഹൻരാജ്, ,മനിഷ.കെ.എസ്, ആലീസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തൊടുപുഴ, ഇടുക്കി, എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
ആകാശ് ദേവ് എന്ന ഒരു പുതിയ തിരക്കഥാകൃത്തിനേയും നാദിർഷ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഇടുക്കിയിലെ കഞ്ഞിക്കുഴി സ്വദേശിയാണ് ആകാശ്. തൻ്റെ നാടിൻ്റെ ഉൾത്തുടിപ്പുകൾ ഈ ചിത്രത്തിലുണ്ടാകുമെന്ന് തിരക്കഥാകൃത്ത് ആകാശ് ദേവ് പറഞ്ഞു.
ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്. സന്തോഷ് വർമ്മ, ബി.കെ. ഹരിനാരായണൻ, രാജീവ് ആലുങ്കൽ,രാജീവ് ഗോവിന്ദ്, യദുകൃഷ്ണൻ ആർ.
എന്നിവരുടേതാണു ഗാനങ്ങൾ, നാദിർഷയുടേതാണു സംഗീതം. പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ. ഛായാഗ്രഹണം – സുജിത് വാസുദേവ്. എഡിറ്റിംഗ് – ജോൺ കുട്ടി. കലാസംവിധാനം. എം. ബാവ. സ്റ്റിൽസ് – അജി മസ്ക്കറ്റ്. മേക്കപ്പ് – പി.വി. ശങ്കർ. ഹെയർ സ്റ്റൈലിഷ് – നരസിംഹ സ്വാമി. കോസ്റ്റ്യും – ഡിസൈൻ- ദീപ്തി അനുരാഗ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷൈനു ചന്ദ്രഹാസ്. സ്റ്റുഡിയോ – ചലച്ചിത്രം.
ഫിനാൻസ് കൺട്രോളർ – സിറാജ് മൂൺ ബീം. പ്രൊജക്റ്റ് ‘ഡിസൈനർ – രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ ‘ പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ. വാഴൂർ ജോസ്.