‘ഇമ്മാതിരി ചോദ്യം എന്നോട് ചോദിക്കരുത് ‘; ഓൺലൈൻ മാധ്യമങ്ങളോട് നടി അപർണ ദാസ്

','

' ); } ?>

ഓൺലൈൻ മാധ്യമങ്ങളോട് ചൂടായി നടി അപർണ ദാസ്. തന്റെ ഏറ്റവും പുതിയ ചിത്രം “റിട്ടൺ ആൻഡ് ഡിറക്ടഡ് ബൈ ഗോഡ്” എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കാണാൻ കൊച്ചി ഫോറം മാളിൽ എത്തിയതായിരുന്നു നടി. ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകതയെപ്പറ്റി ചോദിച്ചപ്പോൾ
‘ഇമ്മാതിരി കൊണച്ച ചോദ്യം എന്നോട് ചോദിക്കരുത് ” എന്നായിരുന്നു നടിയുടെ മറുപടി. തൊട്ടുടനെ അപർണയോട് മറ്റൊരു മീഡിയ പ്രവർത്തകൻ
മുടിയെ കുറിച്ച് ചോദിച്ചപ്പോൾ പോടാ എന്നായിരുന്നു മറുപടി. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അപർണ ദാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് “റിട്ടൺ ആൻഡ് ഡിറക്ടഡ് ബൈ ഗോഡ്”. സൈജു കുറിപ്പ്, സണ്ണിവെയിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നാളെ തീയറ്ററുകളിൽ എത്തും. ടി.ജെ പ്രൊഡക്ഷന്സിന്റെയും നെട്ടൂരാൻ ഫിലിംസ് ന്റെയും ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഫെബി ജോർജ് സംവിധാനം ചെയ്യുന്നു. ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്.