വിപി ന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, സത്യമെന്തെന്ന് അറിയണമെങ്കില്‍ ഉണ്ണിയുടെ ഭാഗം കൂടി കേള്‍ക്കണം’; ജയന്‍ വന്നേരി

','

' ); } ?>

‘ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം’ എന്ന വാക്കുകളോടെ ഉണ്ണിമുകുന്ദനെ പിന്തുണച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജയന്‍ വന്നേരി. ഫേസ് ബുക്കിലൂടെയാണ് ജയന്‍ വന്നേരി പ്രതികരിച്ചത്.

നാല് വര്‍ഷം മുമ്പ് ഉണ്ണി മുകുന്ദന്‍ നായകനും രശ്മിക മന്ദാന നായികയുമായി തന്റെ തിരക്കഥയില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന് പദ്ധതിയിട്ടിരുന്നു. അത് നടക്കാതെ പോയതിന് കാരണം വിപിന്‍ ആണ്. വിപിന്‍ ആ സിനിമയെ കുറിച്ച് ഉണ്ണിയോട് പറഞ്ഞതു പോലുമില്ല. ഉണ്ണിയോട് കഥ പറയാന്‍ വിപിന്റെ പുറകെ നടന്ന പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി മുകുന്ദന്‍ ചെയ്തത്. സത്യമെന്തെന്ന് അറിയണമെങ്കില്‍ ഉണ്ണിയുടെ ഭാഗം കൂടി കേള്‍ക്കണം എന്നാണ് ജയന്‍ വന്നേരി പറയുന്നത്.

‘ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു.. അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം. പലരും ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് ഉണ്ണി ചെയ്തത്. പിന്നെ ഇപ്പൊ അടിച്ചു വിടുന്ന ഹെഡ് ലൈൻ ‘നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി തല്ലി’ അത് വിപിന്റെ PR ബുദ്ധി മാത്രമാണ്. അവനറിയാം ഒരു വാര്‍ത്തയെ എങ്ങനെ ഹൈലറ്റ് ചെയ്യണമെന്ന്. അതാണല്ലോ അവന്റെ പണി. സത്യമെന്തെന്ന് അറിയണമെങ്കില്‍ ഉണ്ണിയുടെ ഭാഗം കൂടി കേള്‍ക്കണം’.

പരാതിയിൽ പറയുന്നത് മുഴുവൻ സത്യമല്ലെന്ന് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു. താൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണ് എന്നാൽ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല എന്നും, വിപിൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. കൂടാതെ നരിവേട്ടക്കെതിരെ താൻ പറഞ്ഞുവെന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പ​ഗാണ്ടയാണ്. ടൊവിനോയോട് സംസാരിച്ചെന്നും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ടെ’ന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഉണ്ണിമുകുന്ദൻ മർദ്ദിച്ചെന്ന് പറഞ്ഞ് ഇന്നലെ രാത്രിയാണ് ഉണ്ണിമുകുന്ദന്റെ മാനേജർ വിപിൻ കുമാർ കൊച്ചി ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകിയിരുന്നത്. താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും വിളിച്ചിറക്കി തന്നെ അസഭ്യം പറയുകയും കരണത്തടിക്കുകയും ചെയ്‌തെന്നും, മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ച് കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും വിപിൻ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാണ് മർദ്ദിച്ചതെന്നായിരുന്നു വിപ്പിന്റെ വെളിപ്പെടുത്തൽ. മാർകോയ്ക്കുശേഷം ഉണ്ണിമുകുന്ദന്റെ ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അതു പലരോടും തീർക്കുകയാണെന്നും വിപിൻ കുമാർ ആരോപിച്ചു.

‘‘ഉണ്ണി മുകുന്ദനു പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽനിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറു വർഷമായി ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി ഞാനൊരു സിനിമ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്കു വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്കു പരാതി നൽകിയിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. സിനിമാ സംഘടനകളായ ഫെഫ്‌കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ട്’’ – വിപിൻ പറഞ്ഞു.