ദീപികക്ക് പകരം തൃപ്തി ഡിമ്രി തന്നെ; തൃപ്തിയുടെ പ്രതിഫല റിപ്പോർട്ടുകൾ പുറത്ത്

','

' ); } ?>

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക ഒരുക്കുന്ന ‘സ്പിരിറ്റി’ലെ പുതിയ നായിക തൃപ്തി ഡിമ്രിയ്ക്ക് ലഭിക്കുന്ന പ്രതിഫല റിപ്പോർട്ടുകൾ പുറത്ത്. 4 കോടി രൂപയാണ് തൃപ്തിക്ക് പ്രതിഫലമായി ലഭിക്കുക എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തൃപ്തി അവതരിപ്പിച്ചിരുന്നു. സ്പിരിറ്റിൽ തന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകനോടുള്ള നന്ദിയും നടി സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തിയിരുന്നു.

സിനിമയിലെ നായികാ വേഷവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ അടുത്തിടെ നടന്നിരുന്നു. ആദ്യം നായികയായി തീരുമാനിച്ചിരുന്ന ദീപിക പദുക്കോണിനെ മാറ്റി പുതിയ നായികയെ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ പ്രഭാസിന് നായികയായി എത്തുന്നത്. സിനിമയ്ക്ക് ദീപിക ചോദിച്ച പ്രതിഫലം താങ്ങാൻ കഴിയാതെയാണ് നടിയെ മാറ്റിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം, ദീപിക പദുക്കോണിനെ സിനിമയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം നടിയുടെ പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട ഡിമാന്റുകളാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്ന് സ്പിരിറ്റ് ടീം അറിയിക്കുകയും ചെയ്തുവെന്നാണ് വിവിധ ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സ്പിരിറ്റ് 2025 ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുക