ജിതിൻ ലാൽ-പൃഥ്വിരാജ് കോമ്പിനേഷനിൽ പുതിയ സയൻസ് ഫിക്ഷൻ ചിത്രം: തിരക്കഥയൊരുക്കി സുജിത് നമ്പ്യാർ

','

' ); } ?>

‘അജയന്റെ രണ്ടാം മോഷണം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകൻ ജിതിൻ ലാൽ, പുതിയ സിനിമക്ക് തയ്യാറെടുക്കുന്നു. പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് പ്രമുഖ താരം പൃഥ്വിരാജ് സുകുമാരനാണ്. ഇതുമായി ബന്ധപ്പെട്ട സൂചനകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ചർച്ചയായിരിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമ സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയ സുജിത് നമ്പ്യാർ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. വലിയ ബഡ്ജറ്റിൽ ആവിഷ്കരിക്കപ്പെടുന്ന സിനിമയുടെ ചിത്രീകരണത്തേക്കുറിച്ചും പുറത്ത് അധിക വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ച പൃഥ്വിരാജുമൊത്തുള്ള ചിത്രമാണ് ചർച്ചകൾക്ക് തുടക്കമായത്. മാജിക് ഫ്രെയിംസും യുജിഎം എന്റർടൈൻമെന്റും ചേർന്നാണ് ജിതിന്റെ ആദ്യ ചിത്രം നിർമ്മിച്ചിരുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം അടുത്തിടയിൽ ഉണ്ടാകുമെന്നാണ് സൂചന.

‘അജയന്റെ രണ്ടാം മോഷണം’ സെപ്റ്റംബർ 2024-ൽ റിലീസ് ചെയ്ത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫാന്റസി അഡ്വെഞ്ചർ ഡ്രാമ ജോണറിൽ ഒരുങ്ങിയ ചിത്രം ₹30 കോടി ബഡ്ജറ്റിൽ നിർമ്മിച്ച് ₹106.75 കോടി കണക്ക് ചേർത്തുവെന്നത് ശ്രദ്ധേയമാണ്. ടൊവിനോ തോമസിനെ നായകനാക്കിയ സിനിമയിൽ കൃതി ഷെട്ടി, ബേസിൽ ജോസഫ്, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ശിവജിത്ത്, ഹരീഷ് ഉത്തമൻ, കബീർ ദുഹൻ സിംഗ്, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.