
നടൻ സൂരിയുടെ വളർച്ചയിൽ സന്തോഷം ഉണ്ടെന്നും സൂരിയുടെ പുതിയ സിനിമ ‘മാമന്’ വിജയിക്കുമെന്നും സംവിധായകൻ ലോകേഷ് കനകരാജ്. ലോകേഷിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
‘മൂന്നു ദിവസം മുന്നേയാണ് ഞാൻ ‘മാമൻ’ സിനിമയുടെ ട്രെയ്ലർ കാണുന്നത്. വളരെ മികച്ച ട്രെയ്ലർ ആണ്. ഒരു കൊമേർഷ്യൽ സിനിമയുടെ വിജയത്തിന് ഉള്ളത് എല്ലാം സിനിമയിൽ ഉണ്ട്. സൂരിയുടെ വളർച്ചയിൽ സന്തോഷം തോന്നുണ്ട്. ഈ നടന്റെ വളർച്ചയിൽ നമ്മുക്ക് ആർക്കും ഒരു അസൂയയും തോന്നില്ല, സന്തോഷം മാത്രമേ ഉണ്ടാവുകയുള്ളൂ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സന്തോഷം ഉണ്ട്. സിനിമ വിജയിക്കാൻ ആശംസിക്കുന്നു. ഇപ്പോൾ ഞാൻ കേൾക്കുന്ന സിനിമകളുടെ കഥകളിൽ പത്തിൽ അഞ്ചും അദ്ദേഹത്തിനോട് പറഞ്ഞിട്ടാണ് വരുന്നത്. അതും സന്തോഷമുള്ള കാര്യമാണ്,’ ലോകേഷ് പറഞ്ഞു.
സൂരി- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷങ്ങളിലെത്തുന്ന ‘മാമന്’ സിനിമ മെയ് 16 ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജും പങ്കെടുത്തിരുന്നു. അതേസമയം ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കാമ്പയിന്‍സ് ആണ്. പ്രശാന്ത് പാണ്ഡിരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ലാര്‍ക് സ്റ്റുഡിയോയുടെ ബാനറില്‍ കെ. കുമാര്‍ ആണ്. ജി.വി. പ്രകാശ് കുമാര്‍ ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ് (വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നായകനായ സൂരിയാണ്. സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ രാജ്കിരണ്, സ്വാസിക, ബാബ ഭാസ്കര്‍, മാസ്റ്റര്‍ പ്രഗീത് ശിവന്, ബാല ശരവണന്, ജയപ്രകാശ്, വിജി ചന്ദ്രശേഖര്‍, ഗീത കൈലാസം, ഛായാ ദേവി, നിഖില ശങ്കര്‍, കലൈവാണി ഭാസ്കര്‍, മെല്വിന്, ട്രിച്ചി അനന്തി, സാവിത്രി, ശാരദ, തമിഴ്സെല്വി, റെയില്‍ രവി, ഉമേഷ് കാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ ട്രെയ്ലർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, സംഗീതം- ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റിംഗ്- ഗണേഷ് ശിവ, കലാസംവിധായകൻ- ജി ദുരൈ രാജ്, സംഘട്ടനം- മഹേഷ് മാത്യു, നൃത്തസംവിധായകൻ- ബാബ ഭാസ്കർ, വരികൾ- വിവേക്, ഏക്നാഥ്, ഫെർണാണ്ടോ എസ്. മനോഹരൻ, വസ്ത്രാലങ്കാരം- ഭാരതി ഷൺമുഖം, വസ്ത്രങ്ങൾ- എം സെൽവരാജ്, മേക്കപ്പ്- പി. എസ്. കുപ്പുസ്വാമി, വിഎഫ്എക്സ് പ്രൊഡ്യൂസർ- ജെ. ചന്ദ്രമോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- മനോജ്, സ്റ്റിൽസ്- ആകാശ് ബാലാജി, സൗണ്ട് ഡിസൈൻ- എ സതീഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ഗോപി ധനരാജ്, ആർ ബാലകുമാർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ഹരി വെങ്കട്ട് സി, പ്രൊഡക്ഷൻ മാനേജർ- ഇ. വിഗ്നേശ്വരൻ, പിആർഒ- ശബരി