ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ ആക്കി; ലിസ്റ്റിനെ പുറത്താക്കണം ; സാന്ദ്ര തോമസ്

','

' ); } ?>

പേര് പരാമർശിക്കാതെയുള്ള ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ ആക്കിയെന്ന് നദിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് വ്യക്തമാക്കി. ഈ പ്രസ്താവന സംഘടനാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ലിസ്റ്റിനെ പുറത്താകണമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന സോഷ്യൽ മീഡിയിൽ വലിയ ചർച്ചയായിരിക്കുന്നു സാഹചര്യത്തിലാണ് ലിസ്റ്റിനെതിരെ സാന്ദ്ര തോമസിന്റെ നീക്കം.

‘ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ ? സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമയ്ക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ് . എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാച്ചട്ടങ്ങൾക്ക് വിരുദ്ധവുമാണ് . മലയാളസിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം.

എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും ) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം . കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’, സാന്ദ്ര കുറിച്ചു.

കഴിഞ്ഞ ദിവസം പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് നടന്റെ പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന. ‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിനാണ് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. ഇത് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പരാമര്‍ശമാണോ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. എന്നാല്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം ബേബി ഗേളുമായുള്ള പ്രശ്‌നമാണ് അതിന് പിന്നിലെന്ന് ഇപ്പോള്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാവായ താരം, ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് മറ്റൊരു സിനിമയില്‍ ലിസ്റ്റിന്‍റെ അനുമതിയില്ലാതെ അഭിനയിച്ചത് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടാതെ, രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ ഒരു കോടി രൂപയുടെ അഡ്വാന്‍സ് കൈപ്പറ്റിയതായും ആരോപണമുണ്ട്. ഒരാഴ്ചത്തെ അവധി ആവശ്യപ്പെട്ട് വിട്ടുപോയതാണെന്നും നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തികമായി ഉണ്ടാകുന്ന വെല്ലുവിളികളെ മറികടക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് വ്യാഖ്യാനം.

പ്രിന്‍സ് ആന്‍ഡ് ഫാമിലി ദിലീപിന്‍റെ 150-ാമത് സിനിമയും മാജിക് ഫ്രെയിംസിന്റെ 30-ാമത് ചിത്രവുമാണ്. ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെയ് 9ന് തിയറ്ററുകളില്‍ എത്തും.