
നാനിയുടെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 ക്ക് എല്ലാ ഭാഷകളിലെയും പതിപ്പുകളിൽ നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തിന് നാനി തന്നെ ശബ്ദം കൊടുക്കുമെന്ന് റിപ്പോർട്ട്. മെയ് ഒന്നിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയ്ക്കും നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന കഥാപാത്രത്തിനും വലിയ ഹൈപ്പാണ് ഉള്ളത്.
സിനിമയുടെ തെലുങ്ക് പതിപ്പിന് പുറമെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും മറ്റു ഭാഷകളിലും നാനി ഡബ് ചെയ്യുക എന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ഹിറ്റ് മൂന്നാം ഭാഗം കേരളത്തിൽ എത്തിക്കുന്നത്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. 54 കോടിക്കാണ് സിനിമയുടെ ഡിജിറ്റൽ അവകാശം വിറ്റുപോയത് എന്നാണ് സൂചന. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയാണിത്.ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ സിനിമയായിട്ടാണ് ഈ നാനി സിനിമ പുറത്തിറങ്ങുന്നത്. ആദ്യ രണ്ട് ഭാഗങ്ങൾ ഒരുക്കിയ സൈലേഷ് കൊളാനു തന്നെയാണ് ഈ സിനിമയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കെജിഎഫ് എന്ന സിനിമയിലൂടെ പ്രേക്ഷകപ്രിയങ്കരിയായ ശ്രീനിധി ഷെട്ടിയാണ് മൂന്നാം ഭാഗത്തിൽ നായികയായി എത്തുന്നത്. സൂര്യ ശ്രീനിവാസ്, റാവു രമേശ് എന്നിവർക്കൊപ്പം ആദ്യ രണ്ട് സിനിമകളിലെ നായകന്മാരായ വിശ്വക് സെന്നും അദിവി ശേഷും സിനിമയിൽ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്.
അതേ സമയം ‘ഹിറ്റ് 3’ യുടെ കേരളത്തിലെ ഓൺലൈൻ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട് . ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തുന്ന, ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമെന്ന നിലയിലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3.
ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് ഹിറ്റ് 3 എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസർ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ, അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമാണ് നാനിയുടെ അർജുൻ സർക്കാർ.
ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.