
ചർച്ചയായി ഡോൺ സിനിമയുടെ മൂന്നാം ഭാഗത്തിലെ പുതിയ കാസ്റ്റിങ്ങിനെപ്പറ്റിയുള്ള പറ്റിയുള്ള വാർത്തകൾ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഡോൺ 3യിലെ നായികാ വേഷത്തിലേക്ക് കൃതി സനോൺ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. കിയാര അദ്വാനിയായിരുന്നു ചിത്രത്തില്‍ നായികാവേഷം ചെയ്യാനിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്ന് കിയാര പിന്മാറിയിരുന്നു.
രൺവീർ സിങ്ങിനൊപ്പം ഡോൺ 3 നായികയാകുവാന്‍ കൃതി സനോൺ സമ്മതിച്ചിട്ടുണ്ടെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കരാര്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗര്‍ഭകാലവും കുഞ്ഞിന്‍റെ ജനനവും ആസ്വദിക്കാനാണ് കിയാര സിനിമയിൽ പിന്മാറിയതെന്നാണ് ഇന്ത്യ ടുഡേ മുൻപ് റിപ്പോർട്ട് ചെയ്തത്. പ്രധാനമായും യൂറോപ്പിൽ ആകും ഡോൺ 3 ചിത്രീകരിക്കുന്നത്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ അടുത്ത ഏതാനും മാസങ്ങൾ നീണ്ടുനിൽക്കും. 2025 ഒക്ടോബർ/നവംബർ മാസങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.ഡോൺ 3യിലേക്ക് നീങ്ങുന്നതിന് മുമ്പ് ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ‘തേരേ ഇഷ്‌ക് മേ’യുടെയും ദിനേശ് വിജൻ നിർമ്മിക്കുന്ന ‘കോക്ക്‌ടെയിൽ 2’വിൻ്റെയും ഷൂട്ടിംഗ് കൃതി സനോൻ പൂർത്തിയാക്കും. ചിത്രത്തിൽ രൺവീർ സിംഗ് ടൈറ്റിൽ റോളിൽ എത്തുമ്പോൾ വിക്രാന്ത് മാസിയാണ് വില്ലനായി എത്തുന്നത്. ഷാരൂഖ് ഖാന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് രൺവീർ സിംഗ് ഡോണ്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തിയത്. ഡോൺ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്.
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ ചിത്രത്തിന്റെ 80% വും ചിത്രീകരിച്ചിരിക്കുന്നത് മലേഷ്യയിലാണ്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഓം പുരി, അർജുൻ രാംപാൽ അങ്ങനെ ഒരു വൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്.
അന്താരാഷ്ട്ര കുറ്റവാളിയായ ഡോൺ പോലീസിനും ശത്രുക്കൾക്കും ഒരു പോലെ തലവേദനയാണ്. ഒട്ടനവധി രാജ്യങ്ങളിലെ പോലീസ്, വർഷങ്ങളായി ഡോണിന്റെ പിന്നാലെയാണ്. എന്നാൽ അതി ബുദ്ധിമാനായ ഡോണിനെ പിടികൂടുക എന്നത് അവർക്ക് ഇന്നും ഒരു കീറാമുട്ടിയാണ്. എന്നാൽ ഒരു ദിവസം ഡോൺ എ സി പി ഡിസിൽവ എന്ന പൊലീസ് ഓഫീസർ വിരിച്ച വലയിൽ വീണു. ഡോണിലൂടെ അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയുടെ കണ്ണികൾ അറുക്കാൻ ഡിസിൽവക്ക് ആകുമോ? ഡോൺ അയാളിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഉദ്വേഗജനകമായ സീനുകളാൽ സമ്പന്നമാണ് ചിത്രം.
1978-ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ചിത്രത്തിന്റെ റീബൂട്ട് , അമിതാഭ് ബച്ചൻ പ്രധാന വേഷം അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഇതിവൃത്തം, പരിക്കേറ്റതിനെത്തുടർന്ന് പ്രശസ്ത ഗുണ്ടാസംഘത്തിന്റെ വേഷം അവതരിപ്പിക്കാൻ രഹസ്യ ദൗത്യത്തിനായി അയയ്‌ക്കപ്പെടുന്ന ഒരു കുറ്റവാളിയെ ചുറ്റിപ്പറ്റിയാണ്. മയക്കുമരുന്ന് മാഫിയയുടെ പദ്ധതികളും വിവരങ്ങളും ആക്‌സസ് ചെയ്യുന്നതിനാണ് ഇത് ചെയ്യുന്നത്