
അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി ക്കെതിരെ സംഗീത സംവിധയകാൻ ഇളയരാജ നിയമനടപടി സ്വീകരിച്ചതിന് പ്രതികരണവുമായി ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരന്‍ രംഗത്ത്. താൻ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് 5 കോടിയാണ് ഇളയരാജ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. പിന്നാലെ സംഗീത സംവിധായകനെതിരേ വലിയ തോതിൽ വിമർശനം സമൂഹ മാധ്യമങ്ങളിൽ നിന്നുണ്ടായി.
പണം ആഗ്രഹിച്ചാണ് ഇളയരാജ നിയമനടപടി സ്വീകരിച്ചത് എന്ന് പലരും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ ഗംഗൈ അമരന്‍ തള്ളിക്കളയുകയാണ്. ‘എന്റെ സഹോദരന് പണത്തിന്റെ കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തിന് ആവശ്യത്തിലധികം പണമുണ്ട്. ഉള്ളത് ചെലവഴിക്കാൻ പോലും ഞങ്ങൾ പാടുപെടുകയാണ്. എന്റെ സഹോദരൻ യുക്തിയില്ലാത്ത ആളല്ല. കലയെയും കലാകാരനെയും ആളുകൾ ബഹുമാനിക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്,’ പിങ്ക് വില്ലയാണ് പ്രതികരണം റിപ്പോർട്ട് ചെയ്തത്.
ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിൽ ഇളയരാജ ചിട്ടപ്പെടുത്തിയ ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചത്. എന്നാൽ സിനിമയിൽ ഉപയോഗിച്ച പാട്ടുകൾക്ക് ആവശ്യമായ എല്ലാ അനുമതിയും മ്യൂസിക് ലേബലുകളിൽ നിന്നും തങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ യലമഞ്ചിലി രവിശങ്കർ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്‌റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
തെന്നിന്ത്യയിലെ ഒരു സംഗീതസംവിധായകനും, ഗായകനും, ഗാന രചയിതാവുമാണ് ഇളയരാജ. നാൽപ്പത്തേഴുവർഷത്തെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഇദ്ദേഹം ഏതാണ്ട് 800 ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. ഇളയരാജ തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്. സിംഫണി പോലുള്ള സർഗാത്മകമായ സംഗീതപരീക്ഷണങ്ങൾക്ക് 2012 ൽ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സിനിമകൾക്കായി അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. തമിഴ് സിനിമാസംഗീതരംഗത്ത് ആണ് ഇളയരാജയുടെ കൂടുതൽ സംഭാവനകൾ എങ്കിലും തെലുങ്ക്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലെ സിനിമകൾക്കു വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇളയരാജ തമിഴ്നാടിന്റെ ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ സ്ഥാപിക്കുകയുണ്ടായി. 1993ൽ ക്ലാസ്സിക് ഗിറ്റാറിൽ ഇളയരാജ ലണ്ടനിലെ ട്രിനിറ്റ് സ്കൂൾ ഓഫ് മ്യൂസിക്സിൽ നിന്നും സ്വർണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. 1991 ൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ദളപതി എന്ന തമിഴ് ചിത്രത്തിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. 2000 ൽ ഇളയരാജ സിനിമാസംഗീതത്തിൽ നിന്നും വ്യതിചലിച്ച് ചില ആൽബങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിരുന്നു. ഇളയരാജയോടുള്ള ആദരപൂർവ്വം, അദ്ദേഹത്തെ ഇസൈജ്ഞാനി എന്ന് വിളിക്കാറുണ്ട്. ഇളയരാജ ദേശീയവും അന്തർദേശീയവുമായ ഒരുപാട് അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നാല് തവണ ഭാരത സർക്കാരിന്റെ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തലസംഗീതത്തിനുമായിരുന്നു. ഭാരതസർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട്.