എപ്പഴും മുസ്ലിംകളുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും കൂടെയായിരിക്കും നിലകൊള്ളുക: നടൻ വിജയ്

','

' ); } ?>

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് ടി വി കെ പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. പുതിയ ഭേദഗതികൾ മുസ്ലിം സമൂഹത്തിന് എതിരാണെന്ന് വിജയ് പ്രതികരിച്ചു. എപ്പഴും മുസ്ലിംകളുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും കൂടെയായിരിക്കും നിലകൊള്ളുകയെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

ഇടക്കാല ഉത്തരവില്‍, നിലവിലുള്ള വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷൻ തടയണമെന്നുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. പുതിയ നിയമനങ്ങൾ ഒഴിവാക്കണമെന്നും കോടതി കേന്ദ്ര സർക്കാർക്ക് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് തീരുമാനം പുറപ്പെടുവിച്ചത്. കേന്ദ്രത്തിന് മറുപടി നൽകാന്‍ 7 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

അതേസമയം വിജയ് നടത്തിയ പരാമർശങ്ങള്‍ക്കെതിരെ അഖിലേന്ത്യ മുസ്ലിം ജമാഅത്ത് അധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ഫത്വ പുറപ്പെടുവിച്ചു. വിജയിന്റെ സിനിമകളിൽ മുസ്ലീങ്ങൾ മോശമായി ചിത്രീകരിച്ചെന്നും, അദ്ദേഹം നടത്തിയ ഇഫ്താർ പാര്‍ട്ടിയില്‍ ‘കുടിയന്മാര്‍’ പങ്കെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.