
നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് നൽകിയ പരാതിയിൽ പ്രതികരണവുമായി നടി മാലാ പാർവതി രംഗത്ത്. “പലരും ഇത്തരം കാര്യങ്ങളെ തമാശയായാണ് കാണുന്നത്. എന്നാൽ ഒരു പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതിന് വേണ്ട നടപടികൾ ഉണ്ടാവേണ്ടതാണ്” എന്നാണ് മാലാ പാർവതിയുടെ നിലപാട്. “ഷൈൻ ടോം ചാക്കോയെക്കുറിച്ച് സോഷ്യൽ മീഡിയയിലൊക്കെ ഇത്തരം ആരോപണങ്ങൾ നേരത്തെ കേട്ടിട്ടുണ്ട്. എന്നാൽ എന്റെ അറിവിൽ അദ്ദേഹം സെറ്റിൽ വളരെ അച്ചടക്കമുള്ള വ്യക്തിയാണ്. ഒരു നടിയോട് മോശമായി പെരുമാറിയെന്നാണ് പറയുന്നത്. എന്നാല്‍ അതിനെ സിനിമയിലെ കോമഡിയായി കാണാനുള്ള പ്രവണത ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളെ പലരും നോർമലൈസ് ചെയ്യുകയാണ്. എന്നാൽ ആ നിലപാട് അപകടകരമാണ്,” മാലാ പാർവതി പറഞ്ഞു.
‘സൂത്രവാക്യം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിഎന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ പരാതി. ഫിലിം ചേംബറിനും സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും വിൻസി പരാതി നൽകിയിരുന്നു.