വിൻ സി.യുടെ ധൈര്യത്തെ അഭിനന്ദിച്ച് സ്വാസിക വിജയ്: “ഇത് ഗുരുതരമായി അന്വേഷിക്കണം, ലൊക്കേഷൻസ് സുരക്ഷിതമാകണം”

','

' ); } ?>

നടി വിൻ സി.യുടെ പരാതിയെ തുടർന്നുള്ള വിവാദത്തിൽ പ്രതികരണവുമായി നടി സ്വാസിക വിജയ്. വിൻ സി.യുടെ നിലപാട് ധൈര്യപൂര്‍വമാണെന്നും അവര്‍ തുറന്ന് പറഞ്ഞത് എല്ലാവരും ശ്രദ്ധപൂര്‍വം കേള്‍ക്കണമെന്നും സ്വാസിക പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. സംഭവത്തിൽ ശക്തമായ അന്വേഷണവും നടപടിയും ആവശ്യമാണെന്നും സ്വാസിക അഭിപ്രായപ്പെട്ടു.

“വിൻ സി. ധൈര്യപൂർവം മുന്നോട്ടു വന്നു. അത്തരം സാഹചര്യങ്ങളിൽ പ്രശ്നം വിശദമായി പറഞ്ഞിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് അന്വേഷണവും നടപടിയും വേണം,” സ്വാസിക പറഞ്ഞു. തന്റെ അനുഭവങ്ങളിൽ ഷൈൻ ടോം ചാക്കോയുമായി ജോലി ചെയ്തപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും, പ്രശസ്ത സംവിധായകൻ കമൽ ഒരുക്കിയ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിൽ തങ്ങൾ ഒരുമിച്ചായിരുന്നു അഭിനയിച്ചതെന്നും അവര്‍ പറഞ്ഞു. “പഴയകാലങ്ങളിൽ പെൺകുട്ടികൾ ഇങ്ങനെ തുറന്ന് പറയാറില്ലെന്ന് പലരും പറയും. എന്നാൽ ഇപ്പോൾ ഒരാൾ സ്വന്തം അനുഭവം തുറന്ന് പറയുന്നു. ഇതിന്റെ നിയമവശങ്ങൾ എനിക്കറിയില്ല. പക്ഷേ ജോലിസ്ഥലങ്ങളിൽ ഇത്തരം കാര്യങ്ങൾ ആവര്‍ത്തിക്കരുത്,” സ്വാസിക പറഞ്ഞു. നിർമാതാക്കളുടെയും സംവിധായകരുടെയും ഭാഗത്തുനിന്ന് ഇത്തരം പ്രശ്നങ്ങൾക്കതിരെ ഉറച്ച നിലപാട് വേണമെന്നാണ് സ്വാസികയുടെ ആവശ്യം. “ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാകാം. അതിനാൽ തന്നെ, സിനിമാ ലൊക്കേഷനുകൾ സുരക്ഷിതമാക്കേണ്ടത് നിര്‍മാതാക്കളുടെയും സംവിധായകരുടെയും ഉത്തരവാദിത്വമാണ്,” സ്വാസിക വ്യക്തമാക്കി.