വിജയ് കപടരാഷ്ട്രീയക്കാരൻ ; പരോക്ഷമായി വിമർശിച്ച് ദിവ്യ സത്യരാജ്

','

' ); } ?>

നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ പരോക്ഷമായി വിമർശിച്ച് നടൻ സത്യരാജിന്റെ മകൾ ദിവ്യാ സത്യരാജ്. ഡിഎംകെയുടെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ദിവ്യയുടെ വിമർശനം. അടുത്തിടെ ഡിഎംകെയിൽ ചേർന്ന ദിവ്യ, പരിപാടിയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനേയും വാനോളം പുകഴ്ത്തി. “ഉദയനിധി സ്റ്റാലിനെ കുറിച്ച് സംസാരിക്കുന്നത് പോലും അഭിമാനമാണ്. എസി കാരവനിൽ ഇരിക്കുന്ന നേതാവല്ല അദ്ദേഹം. സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം വിമാനയാത്ര ചെയ്യുന്ന കപട രാഷ്ട്രീയക്കാരനല്ല ഉദയനിധി സ്റ്റാലിൻ,” എന്നും ദിവ്യ പറഞ്ഞു.

നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തൃഷയും വിജയ്‌യും ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്ത സംഭവമാണ് ദിവ്യയുടെ പരാമർശത്തിന് പിന്നിലെ സൂചന. താൻ പ്രസംഗം നടത്തിയ 12 മിനിറ്റിൽ കൂടുതൽ സമയത്ത് ഡിഎംകെ നേതാക്കളായ കരുണാനിധിയുടെയും സ്റ്റാലിനുടെയും സാമൂഹിക പ്രവർത്തനങ്ങൾ വൃത്തിയായി വിശദീകരിക്കുകയും ചെയ്തു.