
തീയേറ്ററിൽ പരസ്പരം ഏറ്റുമുട്ടി വിജയ് ആരാധകരും അജിത് ആരാധകരും. പാലക്കാട്ടെ സത്യ തിയേറ്ററിലാണ് അജിത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദര്ശനത്തിനിടെ തര്‍ക്കം രൂപപ്പെടുകയും, അടിയന്തരമായി പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തത്
തിയേറ്ററിന്റെ ഉള്ളില്‍ ഇരുപാർട്ടികളും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. തല്ല് തടയാനായില്ലെന്നും കാര്യങ്ങൾ കൈവിട്ടെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. അജിത് ആരാധകരാണ് ആദ്യമായി ആക്രമണമാരംഭിച്ചതെന്നായിരുന്നു വിജയ് പക്ഷക്കാരുടെ ആരോപണം. എന്നാല്‍ ഗൂഢാലോചനാപൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയത് വിജയ് ആരാധകരാണെന്ന് അജിത് പക്ഷം ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും, തിയേറ്ററില്‍ ഭീതിജനകമായ അന്തരീക്ഷം നിലനിന്നതായി കാണികൾ പറയുന്നു. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്.