‘അനിമൽ’, ‘കിൽ’, ‘മാർക്കോ’ ചിത്രങ്ങളുമായി താരതമ്യം ചെയ്യരുത്; ‘ഹിറ്റ് 3’ യെ കുറിച്ച് നാനി

','

' ); } ?>

നാനി നായകനാകുന്ന പുതിയ ചിത്രം ‘ഹിറ്റ് 3’ മേയ് ഒന്നിന് ആഗോള റിലീസിനൊരുങ്ങുന്നു. നടന്റെ 32-ാമത് ചിത്രമായ ഹിറ്റ് 3, ഒരു ഹൈ ഇൻറൻസിറ്റി വയലന്റ് ആക്ഷൻ ത്രില്ലറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയതോടെയാണ് പ്രേക്ഷകരിലും സിനിമാപ്രേമികളിലും ഏറെ ചർച്ചകൾക്കിടയായത്. നാനിയുടെ കഥാപാത്രമായ അർജുൻ സർക്കാർയുടെ ആഴമുള്ള മാനസിക സാഹചര്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ട്രെയ്‌ലർ പ്രകാരം, ഒരു സാധാരണ ആക്ഷൻ ഹീറോ എന്നതിലുപരി, ഒരുപാട് അടിക്കുറിപ്പുകളുള്ള കഥാപാത്രമാണ് അർജുൻ സർക്കാർ.

ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത നാനി, ‘ഹിറ്റ് 3’ നെ ‘അനിമൽ’, ‘കിൽ’, ‘മാർക്കോ’ തുടങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും, ഈ ചിത്രത്തിന് സ്വന്തമായ ഒരു ടോൺ ഉണ്ടെന്നും വ്യക്തമാക്കി. പ്രേക്ഷകർക്ക് അധികമായ ആക്ഷൻ അനുഭവം തോന്നില്ലെന്നും, തിയറ്ററിൽ വെളിച്ചം അണഞ്ഞാൽ ഹിറ്റ് 3യുടെ ലോകത്തിലേക്ക് മുഴുവനായി ആഴത്തിൽ പ്രേക്ഷകർ പ്രവേശിക്കുമെന്നും നാനി പറഞ്ഞു. ഹിറ്റ് 3 സംവിധാനം ചെയുന്നത് ഡോ. ശൈലേഷ് കോലാനുവാണ്. വാൾ പോസ്റ്റർ സിനിമാസിന്റെ ബാനറിൽ പ്രശാന്തി തിപിർനേനിയും നാനിയുടെ യൂണാനിമസ് പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ശ്രീനിധി ഷെട്ടിയാണ് നായിക. സാനു ജോൺ വർഗീസ് ഛായാഗ്രഹണവും, മിക്കി ജെ. മേയർ സംഗീതവും, കാർത്തിക് ശ്രീനിവാസ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.

ഛായാഗ്രഹണം: സാനു ജോണ്‍ വര്‍ഗീസ്, സംഗീതം: മിക്കി ജെ. മേയര്‍, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍: നാനി കമരുസു, എസ്എഫ്എക്‌സ്: സിങ്ക് സിനിമ, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസര്‍: വിഎഫ്എക്‌സ്. ഡിടിഎം, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, കളറിസ്റ്റ്: എസ് രഘുനാഥ് വര്‍മ, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പി.ആര്‍.ഒ: ശബരി.