ന്യൂട്ടൻ ഫിലിമിന്റെ കീഴിൽ സലീം അഹമ്മദിന്റെ പുതിയ ചിത്രം; ചിത്രീകരണം കാസർഗോഡ് ആരംഭിച്ചു

','

' ); } ?>

ദേശീയ പുരസ്‌കാര ജേതാവും പ്രശസ്ത സംവിധായകനുമായ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കാസര്‍കോട് ആരംഭിച്ചു. ന്യൂട്ടന്‍ സിനിമയാണ് ചിത്രത്തിന്റെ നിര്‍മാണം നടത്തുന്നത്.

2011-ല്‍ ‘ആദാമിന്റെ മകന്‍ അബു’വിലൂടെ ദേശീയ അവാര്‍ഡും ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയും നേടിയ സലീം അഹമ്മദ്, ‘കുഞ്ഞനന്തന്റെ കട’, ‘പത്തേമാരി’, ‘ആന്‍ഡ് ദി ഓസ്‌ക്കര്‍ ഗോസ് ടു’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. ‘ഫാമിലി’, ‘പാരഡൈസ്’ എന്നീ സിനിമകള്‍ കഴിഞ്ഞ വര്‍ഷം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.