അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ പ്രദർശനം 9 മണിക്ക് ശേഷം: നിയമം മറ്റു സംസ്ഥാനങ്ങളിലും

','

' ); } ?>

അജിത് കുമാറും ആദിക് രവിചന്ദ്രനും ഒന്നിക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ പുതിയ അപ്‌ഡേറ്റുകൾ ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എപ്പോഴും ആരാധകരെ വിസ്മയിപ്പിക്കുന്ന അജിത്തിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകൾ ഇതിനകം തന്നെ ട്രെൻഡിംഗിൽ ഇടം പിടിച്ചിട്ടുണ്ട്. ഏപ്രിൽ 10ന് റിലീസാവുന്ന ചിത്രം രാവിലെ 9 മണിക്ക് ശേഷം മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിലെ നിലവിലെ നിയമപ്രകാരം രാവിലെ ഒമ്പത് മണിക്ക് ശേഷമേ സിനിമാ ഷോകൾക്ക് അനുമതിയുള്ളൂ. സാധാരണഗതിയിൽ വലിയ റിലീസുകൾ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുലർച്ചെ 4 മണിമുതലാണ് ആരംഭിക്കുന്നത്. എന്നാൽ ‘ഗുഡ് ബാഡ് അഗ്ലി’യിൽ ഒരുമിച്ചാണ് ഇന്ത്യയാകെ റിലീസ് നടത്തുന്നത്.

ചിത്രത്തിൽ അജിത്തിനൊപ്പം തൃഷ, സുനിൽ, പ്രസന്ന തുടങ്ങിയവരും പ്രധാനഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. എസ്. ജെ. സൂര്യയും ഒരു കാമിയോ വേഷത്തിലെത്തുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, സിനിമയിൽ സിലമ്പരസൻ ഒരു സബ്‌പ്രൈസ് കാമിയോ ആയി എത്തുമെന്നാണ് അഭ്യൂഹം.

‘മാർക്ക് ആന്റണി’യുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മികച്ചൊരു സാങ്കേതിക ടീമിനെ കൂട്ടിയിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജൻ കൈകാര്യം ചെയ്യുന്നു.