രോമാഞ്ചം’ ഹിന്ദിയിലേക്ക് ;കപ്കപി’ മേയ് 23ന് തിയേറ്ററുകളിൽ

','

' ); } ?>

ജിത്തു മാധവൻ ഒരുക്കി ഹിറ്റായ മലയാള ചിത്രമായ രോമാഞ്ചം ഇനി ഹിന്ദിയിലും. ‘കപ്കപി’ എന്ന പേരിൽ ഹിന്ദിയിൽ എത്തുന്ന ഹൊറർ കോമഡി ചിത്രം പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം മേയ് 23ന് തിയേറ്ററുകളിലെത്തും.

സൗബിൻ ഷാഹിർ അവതരിപ്പിച്ച വേഷത്തിൽ ശ്രേയസ് തൽപാഡയും, അർജുൻ അശോകന്റെ കഥാപാത്രമായി തുഷാർ കപൂറുമാണ് എത്തുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഒരു ഓജോ ബോർഡും, ഒരു കൂട്ടം ആളുകളെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സീ സ്റ്റുഡിയോസ്, ബ്രാവോ എൻറർടെയിൻമെൻറ് ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെഹക്ക് പട്ടേൽ സഹനിർമ്മാണം നിർവഹിക്കുന്നു. ദീപ് സാവന്ത് ഛായാഗ്രഹണവും, സൗരഭ് ആനന്ദും കുമാർ പ്രിയദർശിയും തിരക്കഥയും, അജയ് ജയന്തി സംഗീതവും, ബണ്ടി നാഗി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. പി.ആർ.ഒ: പി. ശിവപ്രസാദ്.