അജിത്തിന്റെ പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ മുന്നോടിയായി ആഘോഷം വിവാദത്തിൽ, 285 അടി കട്ട് ഔട്ട് തകർന്ന് വീണു

','

' ); } ?>

അജിത്തിന്റെ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി യുടെ ആഘോഷത്തിനിടെ 285 അടി കട്ട് ഔട്ട് തകർന്ന് വീണു. തമിഴ്നാട്ടിലെ ഒരു തീയേറ്ററിന് മുന്നിലാണ് സംഭവം. ആളപായമില്ല എങ്കിലും സംഭവം വിവാദത്തിനു വഴി തെളിച്ചിരിക്കുകയാണ്. കൂട്ടിയിടികൾ, അപകട സാധ്യതകൾ എന്നിവ കണക്കിലെടുത്ത് ആരാധകർ ഇത്തരം കൂറ്റൻ കട്ട് ഔട്ടുകൾ സ്ഥാപിക്കാനോ പാലഭിഷേകങ്ങൾ നടത്താനോ പാടില്ലെന്ന് അജിത്ത് തന്നെ മുൻപ് അഭ്യർത്ഥിച്ചിരുന്നു. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം. ഏപ്രിൽ പത്തിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.

സംഭവം നടന്ന സമയത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും ഇല്ലെങ്കിലും കട്ട് ഔട്ട് തകർന്നു വീഴുമ്പോൾ ആളുകൾ ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ആശങ്ക പടർത്തിയത്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും നെഗറ്റീവ് കമന്റുകളും ധാരാളം വന്നിരുന്നു. അജിത്തിന്റെ ലുക്ക് മാത്രമാണ് ഓക്കേ മറ്റൊന്നും പ്രതീക്ഷിച്ച പോലെ വന്നില്ല എന്ന തരത്തിലായിരുന്നു കമന്റ്