ഇത് ബിലാലിക്കയുടെ അനിയനല്ലേ: ബസൂക്കയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

','

' ); } ?>

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.നടൻ സുമിത് നവലിന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

വരുന്നത് “ബിലാലിന്റെ അനിയൻ” എന്ന രീതിയിലാണ് ആരാധകർ പോസ്റ്ററിന് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. പോസ്റ്റർ ആരാധകർ ആവേശത്തോടെ സ്വീകരിക്കുകയും, ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ബി ഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്. ഇതിന് പുറമെ സാഗർ ഏലിയാസ് ജാക്കി, സീനിയേഴ്സ്, സിഐഎ തുടങ്ങിയ സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നായിക സിമ്രാന്റെ സഹോദരൻ കൂടിയാണ് സുമിത്.