പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 AD’; ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നു

','

' ); } ?>

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’ കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും. ഇന്ത്യൻ സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രമായ ‘കൽക്കി 2898 AD’ ദുൽഖർ വിതരണത്തിനെത്തിക്കുമ്പോൾ ഇന്ത്യൻ സിനിമയുടെ കൂട്ടായ്മ തന്നെ കാണാം. ട്രെയിലർ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിന് മേൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർ വലിയ ഹൈപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

ദുൽഖറിന്റെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ ‘സീത രാമം’ നിർമിച്ചത് വൈജയന്തി മൂവീസായിരുന്നു. ‘കൽക്കി 2898 AD’ ക്കായി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പി ആർ ഒ – ശബരി