സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന് പരിക്ക്…..

','

' ); } ?>

 

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്ക്. ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.

അപകടത്തിന് പിന്നാലെ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റ താരത്തിന് കുറച്ച് ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മുംബൈയിലെ വസതിയില്‍ താനിപ്പോള്‍ വിശ്രമത്തിലാണെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു. ഷൂട്ടിങ് നിര്‍വെച്ചുവെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. ഈ സമയത്ത് ആരാധകരെ കാണാന്‍ പ്രയാസമാണെന്നും ആരും വസതിയ്ക്ക് പുറത്ത് എത്തരുതെന്നും നടന്‍ അഭ്യര്‍ഥിച്ചു.