സാധനം കയ്യിലുണ്ടോ?… ‘കള്ളന്‍ ഡിസൂസ’ ട്രെയിലര്‍ എത്തി

','

' ); } ?>

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കള്ളന്‍ ഡിസൂസയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ഒരു കോമഡി എന്റര്‍ടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. സൗബിന്റെ ‘കള്ളന്‍ ഡിസൂസ’ ജനുവരി 27ന് തീയേറ്ററുകളില്‍ എത്തും. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘കള്ളന്‍ ഡിസൂസ’യുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം ‘ചാര്‍ളി’യിലെ ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ കള്ളന്‍ ഡിസൂസ. ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന്‍ ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം റിലീസിനൊരുങ്ങുന്നത്.

മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിന്‍ ഷാഹിര്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിട്ടുണ്ട്. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയില്‍ എത്തിയത്. ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. കൊച്ചി സ്വദേശിയാണ്. പറവയാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത ചിത്രം. കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി, വൈറസ് തുടങ്ങീ നിരവധി ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.