ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാര്‍ എന്ന ചിത്രം ആരംഭിക്കുന്നു. ജനുവരി 15ന് ബാബു ചേട്ടന്‍ നാട്ടില്‍ എത്തുമെന്ന് ഒമര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏപ്രില്‍ പകുതിയോടെ ഷൂട്ട് തുടങ്ങാമെന്നും കണക്ക് കൂട്ടുന്നതായി ഒമര്‍ അറിയിച്ചു. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…
ഇന്നലെ സംസാരിച്ചു ജനുവരി 15ന് ബാബു ചേട്ടന്‍ നാട്ടില്‍ എത്തും പവര്‍സ്റ്റാറില്‍ റോപ്പ് കെട്ടി പറപ്പിക്കുന്ന സ്ഥിരം ശൈലി അധികം വേണ്ട എന്ന് തീരുമാനിച്ചതാണ്, അത്‌കൊണ്ട് പവര്‍സ്റ്റാറില്‍ കുറച്ച് ഫൈറ്റ് സ്വീക്കന്‍സ് ഉള്ള കാരണം മണിരത്‌നം സാറിന്റെ പടത്തില്‍ പറ്റിയ പരിക്കിന്റെ ട്രീന്റ്‌മെന്റ് മുഴുവന്‍ കഴിഞ്ഞ് ഏപ്രില്‍ പകുതിയോടെ ഷൂട്ട് തുടങ്ങാം എന്ന് പറഞ്ഞു.
മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലന്‍മാരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു ഒരുക്കുന്ന സിനിമയാണ് ‘പവര്‍ സ്റ്റാര്‍’. ബാബു ആന്റണി നായകനായെത്തുന്ന ചിത്രത്തില്‍ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്. പവര്‍ സ്റ്റാര്‍ നാല് ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുമെന്ന് ഒമര്‍ ലുലു അറിയിച്ചു. മലയാളത്തിലും കന്നടയിലും സ്‌ട്രെയിറ്റ് റിലീസായും തെല്ലുങ്കിലും തമിഴിലും ഡബ് മൂവിയായിട്ടാവും റിലീസ് ചെയുന്നത്. മലയാളത്തിലും കന്നടയിലും സ്‌ട്രെയിറ്റ് റിലീസ് ചെയുന്ന ആദ്യത്തെ ബൈലിങ്ക്വല്‍ സിനിമയാണ് പവര്‍സ്റ്റാര്‍.
മലയാളചലച്ചിത്രസംവിധായകനാണ് ഒമര്‍ലുലു. യഥാര്‍ത്ഥ പേര് ഒമര്‍ അബ്ദുള്‍ വഹാബ്. 1984 ഒക്ടോബര്‍ 31ന് തൃശ്ശൂര്‍ ജില്ലിയില്‍ ജനനം. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. സൈജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, അനു സിതാര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2017ല്‍ ഹണി റോസ്, ബാലു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗണപതി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഒരു അഡാറ് ലവ് ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.