‘റൊമാന്റിക് വേഷങ്ങള്‍ ചെയ്യാന്‍ ഇനിയും ആഗ്രഹമുണ്ട് ‘- തബു

കാലാപാനിയിലെ പാര്‍വതി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് തബു .സിനിമയില്‍ പഴയ പോലെ സജീവമല്ലെങ്കിലും ഇപ്പോഴും സിനിമാ സ്വപ്‌നങ്ങളുണ്ടെന്നും നല്ല റൊമാന്റിക്ക് വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും തബു പറയുന്നു. അടുത്തിടെ അല്‍പം ‘ബോള്‍ഡ്’ ആയ വേഷങ്ങള്‍ ചെയ്‌തെങ്കിലും താന്‍ സ്വപ്നം കാണുന്നത് ഒരു ‘റൊമാന്റിക്’ റോളിനു വേണ്ടിയാണെന്നും താരം പറയുന്നു.

‘പ്രണയം എപ്പോഴും മനോഹരമാണ്. പ്രേക്ഷകര്‍ക്ക് എല്ലാക്കാലത്തും സ്‌ക്രീനില്‍ പ്രണയം കാണാന്‍ താല്‍പ്പര്യമുണ്ടാകും. അത് അനുഭവിക്കാന്‍ അവര്‍ക്ക് ഏറെ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ ഒരു റൊമാന്റിക് റോള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ സ്ഥിരമായി കാണുന്ന റൊമാന്‍സ് വേഷങ്ങള്‍ക്ക് വേണ്ടിയില്ല താന്‍ കാത്തിരിക്കുന്നത്. വേറിട്ട രീതിയില്‍ പ്രണയത്തെ കൈകാര്യം ചെയ്യുന്ന സിനിമയെയാണ് തനിക്ക് ഇഷ്ടമെന്നും’ തബു വ്യക്തമാക്കി.

ഗുല്‍സാര്‍ സാബ്, പ്രിയന്‍, മണിരത്‌നം എന്നിവര്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് താന്‍ സിനിമകള്‍ ആസ്വദിച്ച് തുടങ്ങിയതെന്നും നടി പറയുന്നു. അന്ധാധുന്‍ എന്ന സിനിമയാണ് തബു നായികയായി അഭിനയിച്ച് അവസാനം തിയേറ്ററുകളിലേക്ക് എത്തിയ സിനിമ. ഇതില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.