ബാഴ്സിലോണ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമായി ‘ജോജി’.വേഗാസ് രാജ്യാന്തര മേളയില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം അടുത്തിടെ നേടിയിരുന്നു.ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ട് കെട്ടിലുളള ചിത്രമാണ് ജോജി.ഇതിന് മുമ്പ് സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫസ്റ്റിവലില്‍ മികച്ച ചിത്രമായി ജോജി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആമസോണ്‍ പ്രൈം വീഡിയോസിലൂടെ പ്രേക്ഷകരിലേക്കെത്തിയ ‘ജോജി’ മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌ക്കരനാണ് ഒരുക്കിയത്.ഷേക്സ്പിയറുടെ ട്രാജഡി നാടകമായ മാക്ബത്തില്‍ നിന്ന്പ്ര ചോദനമുള്‍ക്കൊണ്ട് അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകള്‍ ഉള്‍പ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സമ്പന്ന കര്‍ഷക കുടുംബത്തിലെ ഇളയ മകനും എന്‍ജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാല്‍ അതി സമ്പന്നനായ എന്‍ ആര്‍ ഐ ആകണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത് പക്ഷേ അവന്റെ പിതാവ് അവന്റെ ആഗ്രഹങ്ങളെ നിന്ദിക്കുകയും അവനെ ഒരു പരാജിതനായി കരുതുകയും ചെയ്യുന്നു. അത്യാഗ്രഹവും അന്ധമായ ആഗ്രഹവും കാരണം, കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടായ സംഭവത്തെ തുടര്‍ന്ന് തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജോജി തീരുമാനിക്കുന്നു.
ഭാവന സ്റ്റുഡിയോസും, ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി ഒത്തു ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ ബാബുരാജും ഷമ്മി തിലകനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.മുണ്ടക്കയവും എരുമേലിയുമായാണ് ജോജിയുടെ ചിത്രീകരണം നടന്നത്.ഔട്ട്‌ലുക്ക് മാഗസിന്റെ ജൂലൈ ലക്കത്തില്‍ ജോജിയായിരുന്നു കവര്‍ ചിത്രം.
ഫഹദ് ഫാസില്‍ നായകനായെത്തിയ മാലിക്ക് ആണ് ഫഹദിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.