കുഞ്ചാക്കോയുടെ ‘അള്ള് രാമേന്ദ്രന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ഞിക്ക…

','

' ); } ?>

കുഞ്ചാക്കൊ ബോബന്‍ മാസ്സ് ലുക്കിലും പരുക്കന്‍ കഥാപാത്രത്തിലുമെത്തുന്ന ചിത്രമായ അള്ള് രാമേന്ദ്രന്റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റര്‍ മലയാളികളുടെ കുഞ്ഞിക്ക ദുല്‍ക്കര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. കുഞ്ചാക്കൊ ബോബന്റെ വ്യത്യസ്ത ലുക്ക് തന്നെയാണ് പുതിയ പോസ്റ്ററിന്റെ ഹൈലൈറ്റ്. ഇതിന് മുന്‍പ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കുഞ്ചാക്കൊ തന്റെ സ്വന്തം പേജില്‍ പങ്കുവെച്ചിരുന്നു.

ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാനാണ് നിര്‍മ്മിക്കുന്നത്. സെന്റ്രല്‍ പിക്‌ചേഴ്‌സിന്റെ കീഴിലാണ് ചിത്രത്തിന്റെ റിലീസ്. അപര്‍ണ ബാലമുരളി, എസ് വി കൃഷ്ണ ശങ്കര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 2019 ജനുവരിയോടെ ചിത്രം തിയ്യേറ്ററുകളിലെത്തും..

പോസ്റ്റര്‍ കാണാം…