ഗോവയില്‍ നടക്കുന്ന 49ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമക്ക് അഭിമാന നേട്ടം. ഈ മ യൗവിലെ പ്രകടനത്തിന് ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള രജത മയൂര പുരസ്കാരവും മികച്ച സംവിധായകനുള്ള രജത മയൂരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും ലഭിച്ചു. ഈ രണ്ട് പുരസ്കാരങ്ങള്‍ ഒരുമിച്ച് മലയാള സിനിമയ്ക്ക് ലഭിക്കുന്നത് മേളയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്.
മികച്ച സംവിധായകനുളള സംസ്ഥാന അവാര്‍ഡും ഈ മ യൗവിലൂടെ ലിജോ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വ്വതിയും മികച്ച നടിക്കുളള രജതമയൂരം സ്വന്തമാക്കിയിരുന്നു.മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം ഉക്രെന് ചിത്രമായ ഡോണ്‍ ബാസിനാണ്. സെര്‍ജി ലോസ് നിറ്റ്സ് ആണ് ഈ സിനിമയുടെ സംവിധായകന്. 40 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ലാറിസ യിലെ അഭിനയത്തിന് അനസ്താസൃ പുറ്റ്സോവിറ്റയാണ് മികച്ച നടി. പതിനഞ്ച് സിനിമകള്‍ മാറ്റുരച്ച മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്കാര നിര്‍ണ്ണയം.മില്‍കോ ലാസ്റോവിന്റെ അഗ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്കാരം.റോമന്‍ ബോണ്ടാര്‍ച്ചുക്ക് സംവിധാനം ചെയ്ത വോള്‍ക്കാനോ പ്രത്യേക പരാമര്‍ശവും നേടി.