‘ബിറ്റെക്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകന്‍ മൃദുല്‍ നായര്‍ അവതരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാമം എന്ന വെബ് സീരീസിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.
നടന്‍ മമ്മൂട്ടിയാണ് ഇന്നലെ വൈകുന്നേരത്തോടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. പോസ്റ്റര്‍ പങ്കുവെച്ച ശേഷംനിരവധി പേര്‍ ആശംസകളുമായി മൃദുലിന്റെ പെയ്ജിലെത്തി. നടന്‍ ആസിഫ് അലിയും സീരീസിന്റെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയും ഉറ്റ സുഹൃത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
മലയാള സിനിമയിലെ നിരവധി താരങ്ങള്‍ സീരിയലിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദ ഫില്‍മി ജോയിന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സീരീസ് മലയാളത്തിലെ ആദ്യ സിനിമ വെബ് സീരീയലായിരിക്കും. അണിയറപ്പ്രവര്‍ത്തകരെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ തന്റെ പേജിലൂടെ പിന്നീട് പുറത്ത് വിടും എന്നാണ് മൃദുല്‍ പറഞ്ഞിരിക്കുന്നത്..