എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുകയും സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സുകുമാരന്‍ പ്രധാന റോളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ഈ മലയാളം ക്രൈം ത്രില്ലര്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും അവരെ ഉദ്വേഗത്തിന്റെ പരകോടിയില്‍ എത്തിക്കുകയും ചെയ്യും. പൃഥ്വിരാജ് സുകുമാരന്‍ നായക വേഷത്തില്‍ എത്തുന്ന ഈ സിനിമയില്‍ ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് എന്നിവരുള്‍പ്പെടെ പ്രതിഭാധനരായ ഒരു കൂട്ടം അഭിനേതാക്കള്‍ പ്രധാന റോളുകളില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ചെയ്യുന്ന രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന, അദ്ദേഹം തന്നെ ഛായാഗ്രഹണത്തിനു നേതൃത്വം കൊടുക്കുന്ന ചിത്രത്തിന്റെ മലയാളം അവതരണം നിര്‍മിച്ചിരിക്കുന്നത് എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആണ്. അന്ധനെന്ന നടിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ അഭിനയിക്കുന്ന, ഒരു പിയാനിസ്റ്റിന്റെ ദ്വന്ദ്വങ്ങളെക്കുറിച്ച് പറയുന്നു. ഒരു കൊലപാതക രഹസ്യത്തില്‍ കുടുങ്ങുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര സസ്‌പെന്‍സ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലര്‍ന്നിരിക്കുന്നു.
സംഗീതജ്ഞന്‍ ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം കൂടെ ഒത്തുചേരുമ്പോള്‍ ചിത്രത്തിന്റെ ഘടന സൃഷ്ടിക്കപ്പെട്ടതെന്ന് ആമസോണ്‍ െ്രെപം വീഡിയോയുടെ കണ്ടെന്റ് ഡയറക്ടറും തലവനുമായ വിജയ് സുബ്രമണ്യം പറഞ്ഞു, ‘ആമസോണ്‍ െ്രെപം വീഡിയോയില്‍, മലയാള സിനിമയുടെ ഏറ്റവും ആകര്‍ഷകമായ കഥകളുടെ ഒരു ശേഖരം നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്, ഈ വളരുന്ന ശീര്‍ഷകശേഖരത്തിലേക്ക് ഭ്രമം ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ ശരിക്കും ആവേശത്തിലാണ്. കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ഞങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ധാരാളം സ്‌നേഹവും അഭിനന്ദനവും ലഭിച്ച പൃഥ്വിരാജുമായി ഒരിക്കല്‍കൂടി സഹകരിക്കുന്നത് വലിയ കാര്യമാണ്. അതിന്റെ പിടിമുറുക്കുന്ന പ്ലോട്ട് ലൈനും ശ്രദ്ധേയമായ പ്രകടനങ്ങളും കണക്കിലെടുക്കുമ്പോള്‍, ഭ്രമത്തിനു പ്രേക്ഷകരില്‍ നിന്ന് സമാനമായ പ്രശംസ ലഭിക്കുകയും ത്രില്ലര്‍ വിഭാഗത്തില്‍ ഒക്ടോബര്‍ 7 മുതല്‍ ഒരു അളവുകോല്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആമസോണ്‍ വീഡിയോയില്‍ ചിത്രത്തിന്റെ പ്രീമിയറിനെക്കുറിച്ച് അഭിപ്രായപ്പെട്ട സംവിധായകന്‍ രവി കെ ചന്ദ്രന്‍ ഈ ഉദ്യമത്തില്‍ സന്തോഷിക്കുന്നഥായി അറിയിച്ചു. ഒറിജിനലിനേക്കാള്‍ ഉയര്‍ന്ന തോതില്‍ നിര്‍മാണത്തിന്റെ അളവ് ഉയര്‍ത്തിക്കൊണ്ടു കഥാവതരണത്തിലും നര്‍മത്തിലുമുള്ള ചില സവിശേഷ ചേരുവകള്‍ ഭ്രമത്തില്‍ നെയ്‌തെടുത്തിരിക്കുന്നു,ഒപ്പം കഥാഖ്യാനത്തിനു വിവേചനാപൂര്‍വ്വം യോജിക്കുന്ന തരത്തില്‍ ഹൃദ്യമായ ഉള്ളിലേക്ക് പ്രവേശിക്കുന്ന സംഗീതം ഇഴചേര്‍ത്തിരിക്കുന്നു.ഞങ്ങള്‍ക്ക് സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഛായാഗ്രഹണത്തിന്റെ കാര്യത്തില്‍ നാം നമ്മുടെ അളവുകോല്‍ കൂടുതല്‍ ഉയര്‍ത്തിയിരിക്കുന്നു എന്നതും കഴിവുള്ള ഒരു ടീമിനൊപ്പം, പ്രേക്ഷകരെ പൂര്‍ണ്ണമായും രസിപ്പിക്കാന്‍ കഴിയുന്ന ഒരു സിനിമ ഒരുമിച്ച് ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതും എന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭ്രമം ഞങ്ങളുടെ ആദ്യ നിര്‍മ്മാണ സംരംഭം എന്നത് ഞങ്ങള്‍ക്ക് വളരെയധികം അഭിമാനം നല്‍കുന്നുവെന്ന് എപി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ സഞ്ജയ് വാധ്വ പറഞ്ഞു. അങ്ങനെ ചെയ്യാന്‍ ആമസോണ്‍ വീഡിയോയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അങ്ങേയറ്റം ഭാഗ്യവാന്മാരാണ്. അന്ധാതുന് ഇപ്പോഴുള്ളതിനേക്കാള്‍ വലിയ എണ്ണം പ്രേക്ഷകരെ നേടിയെടുക്കാന്‍ കഴിയുന്ന ഇതിലും ശ്രദ്ധേയമായ ഒരു കഥ വേറെ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.