‘ എന്റെ ഉമ്മാന്റെ പേര് ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

','

' ); } ?>

ടോവിനോ തോമസ് ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് സംവിധാനം ചെയ്യുന്നത്. ഉര്‍വശി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഡിസംബര്‍ 21 ന് എന്റെ ഉമ്മാന്റെ പേര് റിലീസ് ചെയ്യും.