അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘പുതു ചെമ്പാ’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.ഇന്ദുലേഖ വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.
ചിത്രത്തില്‍ അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായാണ് എത്തുന്നത്. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങള്‍ വിവരിക്കുന്ന ഹ്യൂമര്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ സിനിമയാണ് ‘ഓട്ടര്‍ഷ’. ആണുങ്ങള്‍ മാത്രം ഓട്ടോറിക്ഷയോടിക്കുന്ന സ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജയിംസ് ആന്‍ഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘ഓട്ടര്‍ഷ’.