‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ പുതിയ ലുക്കില്‍ ദിലീപ്. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ദിലീപ് ചിത്രത്തിന്റെ ഗാന ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുന്നു. ദിലീപും നാദിര്‍ഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിലേക്ക് മാറ്റിയത് കോവിഡിന്റെ പശ്ചാതലത്തിലാണ്. നേരത്തെ ചിത്രത്തിലെ ദിലീപിന്റെ മെയ്‌ക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉര്‍വശിയാണ് ചിത്രത്തിലെ നായിക.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിര്‍മിക്കുന്നു. ഛായാഗ്രഹണം അനില്‍ നായര്‍. നാദിര്‍ഷയാണ് സംഗീതം. സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.കുടുംബപശ്ചാത്തലത്തില്‍ നര്‍മത്തില്‍ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്. മില്ലേനിയം ഓഡിയോസിലൂടെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്
നേരത്തെയിറങ്ങിയ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ചിത്രത്തിന്റെ രസകരമായ സെക്കന്റ് ലുക്ക് പോസ്റ്റര്‍ 2020 ഫെബ്രുവരി 8ന് റിലീസ് ചെയ്തു. ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും,സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ശേഷമാണ് സജീവ് പാഴൂര്‍ ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.