ത്രില്ലടിപ്പിക്കാന്‍ ”ബനേര്‍ഘട്ട’; ആമസോണ്‍ പ്രൈമില്‍ റിലീസായി

','

' ); } ?>

ഷിബു എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് രാമകൃഷ്ണനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത ‘ബനേര്‍ഘട്ട’ ആമസോണ്‍ പ്രൈമില്‍ റിലീസായി.

കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

നായക കഥാപാത്രത്തിന്റെ ഒരു യാത്രയും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഉണ്ടായിരുന്നത്‌ .ഒരു ഡ്രൈവര്‍, അയാള്‍ക്ക് പല സമയങ്ങളില്‍ പലയോളുകളോടായി പറയേണ്ടി വരുന്ന കള്ളങ്ങള്‍, അയാള്‍ പോലുമറിയാതെ ചെന്നുപെടുന്ന സംഭവങ്ങള്‍, ഇവയൊക്കെയാണ് സിനിമ പറയുന്നത്.

കോപ്പി റൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് എത്തിയത്. ബനേര്‍ഘട്ടയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ബിനുവാണ്. എഡിറ്റര്‍ പരീക്ഷിത്ത്, കല വിഷ്ണു രാജ്,മേക്കപ്പ് ജാഫര്‍,ബി ജി എംറീജോ ചക്കാലയ്ക്കല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

2019ലാണ് കാര്‍ത്തിക് രാമകൃഷ്ണന്റെ ഷിബു റിലീസ് ചെയ്തത്. അര്‍ജുന്‍ ഗോകുല്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. കാര്‍ത്തിക്, അഞ്ചു കുര്യന്‍, സലീം കുമാര്‍, ബിജു കുട്ടന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.

കാര്‍ഗോ സിനിമാസ് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം ഷബീര്‍ അഹമ്മദാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റര്‍. സച്ചിന്‍ വാര്യര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം 1.8 കോടിയായിരുന്നു.