കമല്‍ ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം വിക്രമില്‍ ഫഹദ് ഫാസില്‍ എത്തുന്നു. താരം ജോലി തുടങ്ങിയത് ഫേസ്ബുക്കിലൂടെ അറിയിച്ചു. ൃഫഹദ് തന്നെയാണ് കമല്‍ഹാസനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം വിക്രം എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. ഫഹദ് ഫാസില്‍ അഭിനയിച്ച മാല്ക് ഇപ്പോള്‍ ഒ.ടി.ടി റീലീസായി എത്തിയിട്ടുണ്ട്. പ്രേക്ഷകരില്‍ നിന്നും ഫഹദിന്റെ അഭിനയ പ്രകടനത്തിന് നല നിരൂപണമാണ് ലഭിക്കുന്നത്. ഇരുള്‍, ജോജി, സീ യു സൂണ്‍ എന്നീ ഫഹദ് ചിത്രങ്ങളെല്ലാം തന്നെ ഒ ടി ടി റിലീസായാണെത്തിയിട്ടുള്ളത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. നരത്തെ കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൈതിയുടെ സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സും അന്‍പറിവായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.