ഗാജ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ നിന്നു കരകയറി വരുകയാണ് തമിഴ്നാട്. നിരവധി താരങ്ങള്‍ ഇ സമയത്ത് സഹായ ഹസ്തങ്ങളുമായ് മുന്നോട്ട് വന്നിരുന്നു. നടന് സൂര്യയാണ് ആദ്യമായി അത്തരത്തില്‍ എത്തിയത്. തന്റെ അച്ഛന് ശിവകുമാര്‍, സഹോദന് കാര്‍ത്തി, ഭാര്യ ജ്യോതിക എന്നിവര്‍ക്കൊപ്പം 50 ലക്ഷം രൂപയാണ് അദ്ദേഹം സമാഹരിച്ചത്. ഇതിനുപുറമെ രജനീകാന്ത് 50 ലക്ഷം രൂപയുടെ ദുരിതാശ്വാസ വസ്തുക്കളും വിജയ് 40 ലക്ഷം രൂപ 9 അക്കൗണ്ടുകളിലായും സംഭാവന ചെയ്തിരുന്നു.
ഇപ്പോള്‍ നടന് വിശാലാണ് സഹായങ്ങളുമായ് നേരിട്ട് എത്തിയിരിക്കുന്നത്. ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങളുടെ വിവരങ്ങള്‍ അദ്ദേഹം നേരത്തെ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ സുഹൃത്ത്ക്കള്‍ക്കൊപ്പം ശേഖരിച്ച വസ്തുക്കളുടെ ചിത്രം അദ്ദേഹം തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈയിലുള്ള തന്റെ ഫിലിം ഫാക്ടറി തന്നെയാണ് അദ്ദേഹം വസ്തുക്കള്‍ ശേഖരിക്കാനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സഹായങ്ങള്‍ ഏല്പ്പിക്കാനായ് താഴെ പറയുന്ന അഡ്രസ്സില്‍ വസ്തുക്കള്‍ അയക്കാവുന്നതാണ്..
വിശാല്‍ ഫിലിം ഫാക്ടറി,നമ്പര്‍: 73, കുമാരന് കോളനി, ഫസ്റ്റ് സ്റ്റ്രീറ്റ്, വദപളനി, ചെന്നൈ 600026
വിശാല്‍ പങ്കുവെച്ച ചിത്രങ്ങള്‍ താഴെ…
Thanking my Dear Friends for helping us gather these Materials that will be sent to the Gaja Cyclone affected places….GB
Those willing to contribute, pls come forward & drop Materials @ Vishal Film Factory, No: 73, Kumaran Colony, 1st Street,Vadapalani, Chennai #CycloneGaja pic.twitter.com/FY5vGbBii2
— Vishal (@VishalKOfficial) November 22, 2018