പവിയേട്ടന്റെ മധുരച്ചൂരലുമായ് മമ്മൂട്ടിയെത്തി..

','

' ); } ?>

നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രം ‘പവിയേട്ടന്റെ മധുരച്ചൂരലിന്റെ ”ട്രെയ്‌ലര്‍ മമ്മൂട്ടി പുറത്തുവിട്ടു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്റെ ഫെയ്‌സബുക്ക് പേജിലൂടെ പങ്കുവെച്ച് മമ്മൂക്ക സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ലെനയാണ് നായികാ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ഒരു ഫാമിലി ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിനുള്ളത്

സുരേഷ് ബാബുവിന്റേതാണ് കഥ. സി. രഘുനാഥാണ് സംഗീതം. പശ്ചാത്തല സംഗീതം ബിജിബാല്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, പി. സുകുമാറാണ് ഛായാഗ്രഹണം. വി.സി. സുധന്‍, സി. വിജയന്‍, സുധീര്‍ സി. നമ്പ്യാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, വിനു മോഹന്‍, ലിഷോയ്, ഷെബിന്‍ ബെന്‍സണ്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ ആറിന് ചിത്രം തിയ്യേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയലര്‍ കാണാം…