മോഹന്‍ ലാല്‍ എന്ന സിനിമക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂക്കയുടെ ആരാധകന്റെ കഥ പറയുന്ന ചിത്രം ഇക്കയുടെ ശകടം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കു വെച്ച് നടന് ഉണ്ണി മുകുന്ദന് സിനിമയുടെ അണിയറപ്പ്രവര്‍ത്തകര്‍ക്കും സംവിധായകന് പ്രിന്‍സ് അവറാച്ചനും ആശംസകള്‍ നേര്‍ന്നു.
ഡി ജെ തൊമ്മി നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശരത് അപ്പാണി, നന്ദന് ഉണ്ണി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ മറ്റു വേഷങ്ങള്‍ ചെയ്യുന്നത് പുതുമുഖങ്ങളായ സനു ഖാന്, അശ്വനി തഥാഗത, സോജന്, എയ്ബല്‍, ശ്വേത വിനോദ്, നിതുന്‍ എന്നിവരാണ്.
ചിത്രത്തിലെ ഗാനമായ ‘അലകടലായ് മമ്മൂക്ക’ നേരത്തെ യൂട്യൂബില്‍ പുറത്തിറങ്ങിയിരുന്നു.പ്രിന്‍സ് അവറാച്ചന് കഥ,തിരക്കഥ,സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പോപ് സിനിമാസ് ആണ്. ചിത്രം ഡിസംബര്‍ ആദ്യവാരത്തില്‍ തിയേറ്ററുകളിലേക്കെത്തും..
പോസ്റ്റര്‍ കാണാം..