
2021 ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. താരങ്ങളായ പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമാണ് പട്ടിക പ്രഖ്യാപിച്ചത്. സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പൊട്രു മികച്ച സിനിമയ്ക്കുള്ള നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്തായി. ‘ദി ഫാദര്‍’, ‘ജൂഡസ് ആന്റ് ദി ബ്ലാക്ക് മെസിയാഹ്’, ‘മാങ്ക്’, ‘മിനാറി’, ‘നൊമാഡ്ലാന്റ്’, ‘പ്രോമിസിങ് യങ്ങ് വുമണ്‍’, ‘സൗണ്ട് ഓഫ് മെറ്റല്‍’, ‘ദി ട്രയല്‍ ഓഫ് ചിക്കാഗോ’ എന്നീ ചിത്രങ്ങളാണ് മികച്ച സിനിമയുടെ പട്ടികയില്‍ ഇടം പിടിച്ചത്.
93-ാമത് അക്കാഡമി അവാര്‍ഡ് വിവിധ വേദികളിലായാണ് നടക്കുക. 2021 ഏപ്രില്‍ 25നാണ് പുരസ്‌കാര ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് നടത്താനിരുന്ന ചടങ്ങ് കൊവിഡ് മൂലം മാറ്റി വെക്കുകയായിരുന്നു.