മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയ അന്ന ബെന്‍ ചിത്രം ഹെലെന്റെ തമിഴ് പതിപ്പ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. അന്‍പിര്‍ക്കിനിയാള്‍ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകന്. നിര്‍മാണം അരുണ്‍ പാണ്ഡ്യന്. (മോഹന്‍ലാല്‍ ചിത്രം ശ്രദ്ധയില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ താരമാണ് അരുണ്‍)
മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹെലെന് സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പെട്ട ചിത്രമായിരുന്നു. അന്ന ബെന്നിന്റെ അഭിനയപ്രകടനമായിരുന്നു ഹെലെന്റെ പ്രധാനആകര്‍ഷണം.മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴ് പതിപ്പിലും ഇതേകഥാപാത്രമായി എത്തുന്നു. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം.