ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു.അല്‍ഷിമേഴ്സ് രോഗിയായാണ് ജോജു ചിത്രത്തിലെത്തുന്നത്.ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ജില്ലം പെപ്പരെ’ എന്നാണ് പേര്.ഒരു ചെണ്ടക്കാരന്റെ രണ്ട് കാലഘട്ടങ്ങളെയാണ് ‘ജില്ലം പെപ്പരെ’ എന്ന സിനിമയില്‍ ജോജു അവതരിപ്പിക്കുന്നത്. അയാളുടെ 30-35 വയസ്സിലെയും 70-75 വയസ്സിലേയും കഥാപാത്രങ്ങളായി ജോജു എത്തും.
‘ഇതൊരു റിയലിസ്റ്റിക് സിനിമയാണ്, ജോജു ചേട്ടന്റെ അഭിനയജീവിതത്തിലെ തന്നെ മികച്ച വേഷമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തന്മാത്രയില്‍ ഒരു അല്‍ഷിമേഴ്സ് രോഗിയെ മോഹന്‍ലാല്‍ സര്‍ അതിശയകരമായി അവതരിപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ജോജു ചേട്ടന്‍ ഈ വേഷം തികച്ചും വ്യത്യസ്തമായാണ് ചെയ്തിരിക്കുന്നത്; ജോഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.സംവിധയകാന്‍ മേജര്‍ രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.