
ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം കളയുടെ ടീസര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.താരം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവെച്ചത്.
ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴുഞ്ഞു.വളരെ ആകാംഷ സൃഷ്ടിക്കുന്ന തരത്തില്‍ വ്യത്യസ്തമായ ശബ്ദ്മിശ്രണം ഉപയോഗപ്പെടുത്തിയാണ് ടീസര്‍ എത്തിയിരിക്കുന്നത്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള’ .യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ സഹ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.ഛായാഗ്രഹണം അഘില്‍ ജോര്‍ജ്.