
ജോജു ജോര്‍ജ് നായകനാകുന്ന മധുരം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജു, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം.ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ജോജു ജോര്‍ജിനെ കൂടാതെ, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍,ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരോടൊപ്പം നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു .