‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മാക്സ് വെല്‍ ജോസാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തന്‍വി റാം – ആണ് നായിക.
ബഞ്ചാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം ഹസന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും, നര്‍മ്മങ്ങളുമൊക്കെ കൂടിച്ചേര്‍ന്നതാണ് ഈ സിനിമ.