അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് 14 ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതായി കേരള ചലച്ചിത്ര അക്കാദമി. മലയാളത്തില്‍ നിന്ന് ഈ മാ യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുളളത്.
ഇന്ത്യയിലെ ഇതര ഭാഷാ ചിത്രങ്ങളില്‍ വിഡോ ഓഫ് സൈലന്‍സ്, ഗോദെ കൊ ജിലേബി ഖിലാനെ, ലാ ജെ രിയാ ഹൂന് എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദേശ ഭാഷാ വിദേശ ഭാഷാ ചിത്രങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവയില്‍ നാല് ചിത്രങ്ങള്‍ വനിത സംവിധായകരുടേതാണ്. ശേഷിച്ചവയില്‍ എട്ടെണ്ണം നവാഗത സംവിധായകരുടേതുമാണ്.
എ മീരാ സാഹിബ് ചെയര്‍മാനും ഡോ കെ ഗോപിനാഥ്, നീലന്, ലിജിന്‍ ജോസ്, ഉണ്ണി വിജയന് എന്നിവര്‍ അംഗങ്ങളുമായുളള സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് 23ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.